ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നടന്ന ബസ് അപകടത്തിൽ 16 പേര് മരിച്ചു.തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് അപകടം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സംഭവം.
45 പേരുമായി സൈഞ്ചിലേക്ക് വരികയായിരുന്ന ബസ് ജംഗ്ലയിലെത്തിയപ്പോള് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം നടന്നത്. ബസിൽ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇതില്‍ ചിലര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
തല കീഴായ് മറിഞ്ഞ ബസ് പൂര്‍ണമായും തകര്‍ന്നു. വളരെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകട വിവരം ലഭിച്ചെന്നും പൊലീസ് സംഘത്തെ കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
The bus accident in Kullu, Himachal Pradesh is heart-rending. In this tragic hour my thoughts are with the bereaved families. I hope those injured recover at the earliest. The local administration is providing all possible assistance to those affected: PM @narendramodi
— PMO India (@PMOIndia) July 4, 2022