ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍. കോണിപ്പടിയില്‍ നിന്ന് അദ്ദേഹം കാല് വഴുതി വീണതിനെ തുടർന്ന് തോളില്‍ ചെറിയ പൊട്ടലും പുറത്ത് പരിക്കുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബിഹാറിലെ പട്നയിലെ പരാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായതിന് ശേഷം ഡല്‍ഹി എയിംസില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഏകദേശം മൂന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലാലു പ്രസാദ് ഡല്‍ഹിയില്‍ നിന്ന് പട്നയില്‍ തിരിച്ചെത്തിയത്. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസില്‍ അദ്ദേഹത്തിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.