തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിക്കാൻ ശ്രമം. സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ പിടിയിലായി. വിമുക്തഭടൻ കൂടിയായ മണികണ്ഠൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെണ്കുട്ടികളിൽ ഒരാളെ മണികണ്ഠനെ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നു.