തിരുവനന്തപുരം: പോലീസ് സേന കാലത്തിനൊത്ത് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരള പോലീസിൽ ചേരുന്നവരിൽ പ്രൊഫഷണലുകൾ ഉൾപ്പടെയുണ്ട്. കേരളാ പോലീസ് ലോകത്തിന് തന്നെ മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്ന പോലീസ് ഡ്രൈവർ കോണ്‍സ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.