തിരുവനന്തപുരം: കല്ലമ്പലത്ത് ഒരുവീട്ടിലെ അഞ്ചുപേർ മരിച്ച നിലയിൽ. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, സന്ധ്യയുടെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. കല്ലമ്പലത്ത് തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ.
മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷംകഴിച്ച് മരിച്ച നിലയിലുമായിരുന്നു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ . മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കട തുറന്നിരുന്നില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കട പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തത്.