തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ കാലിൽ അച്ഛൻ തേപ്പുപെട്ടി കൊണ്ടു പൊള്ളലേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുല്ലൂർ സ്വദേശി അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടതു കാലില്‍ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.
മദ്യലഹരിയിലാണ് അഗസ്റ്റിൻ കുട്ടിക്കുനേരെ ക്രൂരത കാട്ടിയത്. ഇയാൾ രണ്ടു തവണ കുഞ്ഞിൻ്റെ കാലിൽ തേപ്പുപെട്ടി കൊണ്ടു പൊളിച്ചു. കുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് നടപടി. മുൻപും ഇയാൾ സമാനമായ ക്രൂരത കുട്ടിയോട് ചെയ്തിട്ടുണ്ട്.
പ്ലാസ്റ്റിക് ഉരുക്കി കുട്ടിയുടെ നെഞ്ചിൽവച്ച് പൊള്ളലേൽപ്പിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ആവർത്തിക്കെരുതെന്ന താക്കീതോടെ അന്ന് കേസെടുക്കാതെ വിട്ടയച്ചിരുന്നു.