തിരുവനന്തപുരം കാട്ടാക്കടയിലെ ഐശ്വര്യ ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഴകിയ എണ്ണ ഉപയോഗിച്ചു, ഫ്രീസറിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷണം സൂക്ഷിച്ചു എന്നിങ്ങനെയാണ് ഹോട്ടലിനെതിരായ പരാതി. പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ഹോട്ടൽ തുറന്നാൽ മതിയെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.