നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍ പ്രോസിക്യൂഷനും ദോഷകരമാകുമെന്ന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് അറിയണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതിയുറപ്പാവില്ലെന്നും നടിയുടെ നിലപാട് കോടതിയില്‍ വ്യക്തമാക്കി. ഹർജിയിൽ ദിലീപിനെ കക്ഷി ചേര്‍ത്തു.
വിചാരണ വൈകിപ്പിക്കാനാണ് കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. പ്രോസിക്യൂഷന് ആവശ്യത്തില്‍ പുതുതായി ഒന്നുമില്ല.മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്ന് പ്രോസികൂഷന് വ്യക്തമാക്കി.