മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു.
ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. സേന സർക്കാരിൽ ചേരില്ലെന്ന് പ്രഖ്യാപിച്ച ഫഡ്നാവിസ് തീരുമാനംമാറ്റി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഫഡ്നാവിസ് സ്ഥാനം ഏറ്റെടുത്തത്. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും പറഞ്ഞിരുന്നു.
ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിൽ നടത്തിയ വിമതനീക്കത്തിനൊടുവിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു അവസാനനിമിഷം വരെയുള്ള സൂചനയെങ്കിലും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു.
















