യുക്രൈനിൽ റഷ്യൻ, ബലാറസ് സംഗീതത്തിനും പുസ്തകങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ഇരു രാജ്യങ്ങളിലെയും സംഗീതം പ്ലേ ചെയ്യുന്നതും വൻ തോതിൽ പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും വിലക്കി കൊണ്ട് ഉത്തരവിറങ്ങി. റഷ്യൻ കലാകാരന്മാർക്ക് യുക്രൈനിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനും നിരോധനമുണ്ട്.
ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് കഴിഞ്ഞ ദിവസം റഷ്യ വിലക്കിയിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നൽകാനെ സഹായിക്കൂ എന്ന് യുക്രൈൻ പസിഡൻ്റ് വ്ലാദിമിർ സെലെൻസ്‌കി പറഞ്ഞു. യുക്രൈൻ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി-7 ഉച്ചകോടിയെ സെലൻസ്കി അറിയിച്ചു.