റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒരു സ്ത്രീയായിരുന്നെങ്കില്‍ യുക്രൈനിനെതിരെ , ആള്‍ക്കൂട്ട യുദ്ധം’ നടത്തില്ലായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജര്‍മ്മനിയില്‍ ജി 7 ഉച്ചകോടിയ്ക്കു ശേഷം നടന്ന ഒരു ചാനൽ അഭിമുഖത്തിലാണ് ബോറിസ് ജോണ്‍സന്റെ ഈ പ്രതികരണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ പുടിന്റെ ‘പുരുഷത്വം’ വലിയ ഘടമായെന്നും ജോണ്‍സണ്‍ പറഞ്ഞു.
‘പുടിന്‍ ഒരു സ്ത്രീയായിരുന്നുവെങ്കില്‍, അധിനിവേശത്തിന്റെയും അക്രമത്തിന്റെയും ഭ്രാന്തന്‍ യുദ്ധം തുടങ്ങുമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു,’ എന്ന് ജോണ്‍സണ്‍ പറഞ്ഞു. ടോക്‌സിക്കായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് പുടിന്‍, അദ്ദേഹം പറഞ്ഞു. ആഗോള സമാധാനത്തിന് ‘അധികാര സ്ഥാനങ്ങളില്‍’ കൂടുതല്‍ സ്ത്രീകള്‍ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.