മയാമി: അമേരിക്കയിലെ ഫ്ലോറിഡയിൽ പിതാവിന്റെ തോക്കെടുത്ത് കളിച്ച എട്ടു വയസുകാരനിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഒരു വയസുകാരി കൊല്ലപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. മരിച്ച കുട്ടിയുടെ സഹോദരിയായ രണ്ടു വയസുകാരിയ്ക്കും വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തു.
എട്ടുവയസുകാരന്റെ പിതാവിന്റെ കാമുകിയുടെ മക്കളാണ് വെടിയേറ്റ കുട്ടികൾ.പിതാവിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. പിതാവ് മയക്കു മരുന്ന് കൈവശം വച്ചിരുന്നതായും സംഭവം നടന്നയുടൻ ഇയാൾ അനധികൃതമായി സൂക്ഷിച്ചിരുന്ന തോക്കും മയക്കുമരുന്നും ഒളിപ്പിച്ചതായും പൊലീസ് പറയുന്നു.