തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രി എട്ട് മണിയോടെയുള്ള അറിയിപ്പിലാണ് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചനം.
അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നും നേരത്തെ അറിയിച്ചിരുന്നു. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയിലും പാലക്കാട് മുതൽ കാസർകോട് വരെയുമുള്ള ജില്ലകളിലുമാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. അതേസമയം തെക്കൻ ജില്ലകളിലടക്കം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം
അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്ന തിയതിയും ജില്ലകളും
29-06-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.
മഞ്ഞ അലെർട് പ്രഖ്യാപിച്ചിരിക്കുന്ന തിയ്യതികളും ജില്ലകളും
29-06-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ
30-06-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
01-07-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02-07-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
03-07-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്