തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് മാർ ക്ലീമിസ് ബാവ വ്യക്തമാക്കി. കേരളത്തിലെ മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ വലിയ ആശങ്കയിലാണെന്നും ക്ലീമിസ് ബാവ പറഞ്ഞു.
കൃഷിയും കർഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടിയാണ്. വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ വ്യവസ്ഥകൾ ഉള്ള നമ്മുടെ നാട്ടിൽ കൃഷിഭൂമികൾ തരിശാകുന്നതും കർഷകർ കുടിയൊഴിപ്പിക്കപ്പെടുന്നതും ഏറെ ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.