രാജസ്ഥാനിലെ ഉദയ്പൂരില്‍ കടയുടമയെ വെട്ടിക്കൊന്ന സംഭവം ദൗര്‍ഭാഗ്യകരമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇത്തരം നയങ്ങള്‍ മുസ്ലീമിന്റേത് അല്ലെന്നും ഇതുപോലെയുള്ള സംഭവങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ വേണമെന്നു ഗവർണർ പറഞ്ഞു. കൂടാതെ പൊതു പാഠ്യപദ്ധതിയില്‍ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് വേണ്ടതെന്നാണ് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
മദ്രസ പഠനം അല്ല കുട്ടികള്‍ക്ക് നല്‍കേണ്ടത്.14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്. 14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. മതനിയമങ്ങള്‍ എഴുതിയത് മനുഷ്യനാണ്, ഖുര്‍ആനില്‍ ഉള്ളത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.