കോട്ടയത്ത് നിന്നും ബാഗ്ലൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം അപകടത്തിൽപ്പെട്ടു. വെളുപ്പിന് നാലുമണിയോട് കൂടി നഞ്ചൻകോടിന് സമീപമാണ് അപകടം നടന്നത്. റോഡിലെ ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് സാരമായി പരുക്കേറ്റു. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.