കാസര്‍കോട്: തടവില്‍ പാര്‍പ്പിച്ച സംഘത്തില്‍ നിന്നും കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദ്ധിഖിന്‍റെ സുഹൃത്ത് അന്‍സാരി വെളിപ്പെടുത്തി. മുളവടി, ചുറ്റികയുടെ പിടി എന്നിവ കൊണ്ട് സംഘം മർദ്ദിച്ചു. കയറിൽ തലകീഴായി കെട്ടിത്തൂക്കി ശരീരം മുഴുവൻ മർദ്ദിച്ചെന്നും അന്‍സാരി വ്യക്തമാക്കി. അബൂബക്കർ സിദീഖിനെ മർദിക്കാൻ സംഘം പറഞ്ഞു. എന്നാല്‍ അത് വിസമ്മതിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സിദ്ധിഖിന്‍റെ മുന്നിൽ വച്ച് സഹോദരൻ അൻവറിനേയും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. സംഘാംഗങ്ങളെ കണ്ടാൽ തിരിച്ചറിയുമെന്നും അൻസാരി പറയുന്നു.
ക്വട്ടേഷൻ സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് അബൂബക്കര്‍ സിദീഖിന്‍റെ സഹോദരന്‍ അന്‍വര്‍ ഹുസൈനും നേരെത്തെ പറഞ്ഞിരുന്നു.