രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകം എന്‍ഐഎ അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയെ ചുമതലപ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ ഒരു സംഘത്തെ കേന്ദ്രം ഉദയ്പൂരിലേക്ക് അയച്ചിട്ടുണ്ട്. ബിജെപി നേതാവ് നൂപൂര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെയാണ് പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്നത്. രാജസ്ഥാനിലെ ഉദയപൂരിലാണ് സംഭവം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തി. കൊലപ്പെടുത്തിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് വ്യക്തമാക്കി.