അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശുമരണം. അട്ടപ്പാടി മേലേ ചൂട്ടറയിലെ ഗീതുവിന്റെ 27 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞ് മരിച്ചിരുന്നു. പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു. രാവിലെയായിരുന്നു പ്രസവം. സുമതി ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സ്‌കാനിംഗില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴയുണ്ടായിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു സുമതിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. ഉയര്‍ന്ന രക്ത ശ്രാവത്തെ തുടര്‍ന്ന് ഇതിനിടയില്‍ അവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രസവിക്കുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. തലയില്‍ നേരത്തെ കണ്ടെത്തിയ മുഴയാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്.