ആലപ്പുഴ പാണ്ടനാട് ഗ്രാമ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് അപ്രതീക്ഷിതമായി രാജി വെച്ചതിനെ തുടർന്നാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ബിജെപി പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് ആശ വി. നായർ രാജി വെച്ചത്. മൂന്നാഴ്ച്ച മുമ്പ് മാന്നാർ പാണ്ടനാട് പഞ്ചായത്തിൽ ബിജെപി വൈസ് പ്രസിഡന്‍റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയവും പാസായിരുന്നു. കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് അന്ന് അവിശ്വാസപ്രമേയം പാസായത്. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റായിരുന്ന ടി സി സുരേന്ദ്രൻ നായരാണ് അന്ന് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്.