പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മയെ സമൂഹമാധ്യമത്തില്‍ പിന്തുണച്ചയാളെ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെട്ടിക്കൊന്നു. രണ്ടു പേരാണ് കൊലപാതകത്തിന് പിന്നില്‍. കൃത്യത്തിനു ശേഷം കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ജീവനെ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൊലപാതകം നടന്ന മാല്‍ദ മേഖലയില്‍ സംഘര്‍ഷസാധ്യത നിലനിൽക്കുന്നു. ഉദയ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.