കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.ശിവദാസമേനോന്(90)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ന്യൂമോണിയാ ബാധയെതുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയഘാതത്തെതുടര്ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.