കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ലൈംഗിക ശേഷി പരിശോധിക്കും. അടുത്ത ദിവസങ്ങളിലായിരിക്കും ഇത് നടക്കുക. എന്നാൽ നടന്റെ കൊച്ചിയിലെ ആഡംബര ഫ്ളാറ്റിൽ ഇന്ന് തെളിവെടുപ്പ് നടത്തും.കഴിഞ്ഞ ദിവസം വിജയ് ബാബുവിനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിയിൽ പറയുന്ന ഫ്ലാറ്റിലെത്തിച്ച് തെളിവുമെടുത്തു.
പീഡനക്കേസിൽ വിജയ് ബാബു കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടതായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. തുടർനടപടികൾ ഉടനുണ്ടാകും. പനമ്പള്ളി നഗറിലെ സ്യൂട്ടിലായിരുന്നു തെളിവെടുപ്പ്. കൊച്ചിയിലെ ചില ഹോട്ടലുകളിൽ വച്ചും പീഡിപ്പിച്ചെന്ന് യുവനടിയുടെ മൊഴിയിലുണ്ട്. വരും ദിവസങ്ങളിൽ ഇവിടെയും തെളിവെടുക്കും. തെളിവെടുപ്പിന് കൊണ്ടുംപോകുംമുമ്പ് വിജയ് ബാബുവിന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തുകയും ചെയ്തു.