മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ്അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ പ്രവേശനം തേടാൻ ലഭിച്ചത് .ഡിസംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകാനാണ് തീരുമാനമെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു.
വ്യോമസേന മൂന്ന് ദിവസ്സങ്ങൾക്ക് മുൻപാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ഇതുവരെ 59,000 പേർ അഗ്നിപഥ് പദ്ധതിക്ക് കീഴിൽ വ്യേമസേന സേവനത്തിന് അപേക്ഷ നൽകി. യുവാക്കൾ അഗ്നിപഥ് പദ്ധതിയുടെ നല്ലവശം മനസ്സിലാക്കി തുടങ്ങിയത് കൊണ്ടാണ് മികച്ച പ്രതികരണമെന്നാണ് വ്യോമസേന പറയുന്നത് .
ജൂൺ 24 മുതലാണ് വ്യോമസേനയിൽ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്ട്രേഷൻ അവസാനിക്കും. 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്നിപഥിൽ അവസരം ലഭിക്കുക.