കോഴിക്കോട്: ആതുര സേവന രംഗത്ത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള സര്‍ജിക്കല്‍ ഡിഗ്രിയായ എം ആര്‍ സി എസ് എക്സാമിനേഷന് വീണ്ടും കേരളം വേദിയാകുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലാണ് വേദി സജ്ജീകരിക്കുന്നത്. 2018ലെ എം ആര്‍ സി എസ് പരീക്ഷയ്ക്കാണ് കേരളത്തില്‍ ആദ്യമായി വേദി അനുവദിക്കപ്പെട്ടത്. ഇത് രണ്ടാമത്തെ തവണയാണ് എം ആര്‍ സി എസ് എക്സാമിനേഷന് കേരളം വേദിയാകുന്നത്.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളഡോക്ടര്‍മാരാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. യു കെ യില്‍ നിന്നുള്ള ഇരുപതോളം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളിലെ ശ്രദ്ധേയരായ സര്‍ജന്മാര്‍ ഉള്‍പ്പെടുന്ന എക്സാമിനര്‍മാര്‍ പരീക്ഷയ്ക്ക് നേൃത്വം നല്‍കുവാനായി കോഴിക്കോട്ട് എത്തിച്ചേരും. പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളില്‍ ജൂലൈ 1, 2, 3 തിയ്യതികളിലായാണ് പരീക്ഷ നടക്കുക.
”റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ്, എഡിന്‍ബര്‍ഗ് ആണ് പരീക്ഷ നടത്തുന്നത്. കേരളത്തില്‍ സെന്റര്‍ അനുവദിക്കപ്പെട്ടതിനാല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പരീക്ഷയില്‍ പങ്കെടുക്കാനും എം ആര്‍ സി എസ് ബിരുദം കരസ്ഥമാക്കാനും സാധിക്കുമെന്നും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഉയര്‍ന്ന ജോലിസാധ്യതയും ഉന്നത പരിശീലന സാധ്യതയും ലഭ്യമാക്കുവാന്‍ എം ആര്‍ സി എസ് ബിരുദം സഹായകരമാകുമെന്നും’ ഇന്ത്യയില്‍ നിന്നുള്ള എക്സാമിറും കോഴിക്കോട്ട് പരീക്ഷാ നടത്തിപ്പിന്റെ മുഖ്യ സംഘാടകനുമായ ഡോ. കെ. എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. ‘ഇന്ത്യയില്‍ വിരളമായി മാത്രമേ എം ആര്‍ സി എസ് പരീക്ഷ സംവിധാനങ്ങള്‍ ലഭ്യമാകാറുള്ളൂ. നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ ദീര്‍ഘദൂര യാത്ര ചെയ്താണ് പലപ്പോഴും പരീക്ഷ എഴുതേണ്ടി വരാറുണ്ടായിരുന്നത്. ഈ അവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.