മഹാരാഷ്ട്രയിൽ ശിവസനേയുടെ വിമത എംഎല്‍എമാര്‍ അസമില്‍ തുടരുന്നതിനിടെ സഞ്ജയ് റാവത്തിന് ഇ ഡിയുടെ നോട്ടീസ്. സഞ്ജയ് റാവത്ത് നാളെ നേരിട്ട് ചോദ്യം ചെയ്യലിന് ഇഡി യുടെ ഓഫീസിൽ എത്തുവാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറി നടത്താന്‍ നീക്കമെന്ന ആക്ഷേപം ഇതോടെ ഔദ്യോഗിക വിഭാഗം ശക്തമാക്കിയിട്ടുണ്ട്.
ഏക്നാഥ് ഉൾപ്പെടെ പതിനാറ് വിമത എം.എല്‍.എമാർ നല്കിയ ഹര്‍ജിയി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേൾക്കുക. ഉച്ചതിരിഞ്ഞ് കേസ് കോടതി പരിഗണിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയും അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തു കൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ശിവസേനയിലെ മൂന്നിൽ രണ്ട് എം.എല്‍.എമാരുടെ പിന്തുണ ഉള്ള തന്നെ നിയമസഭ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കിയ നടപടി തെറ്റാണെന്നും ഹര്‍ജിയിലുണ്ട്.