കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി നടത്തുന്ന ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നാഗരാജൻ .എസ് , (വൈസ് പ്രിൻസിപ്പൽ , സെൽവപുരം ബോയ്സ് സ്കൂൾ, കോയമ്പത്തൂർ ) നിർവഹിച്ചു. ഇന്ന് രാവിലെ 11ന് സൂം മീറ്റിംഗ് വഴി നടന്ന ചടങ്ങിൽ ഗായത്രി (പരിശീലക, ഐ.ടി.കെ എഡുക്കേഷന്‍), എൻ .സി.ഡി.സി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, ഡോ. ശ്രുതി ഗണേഷ് ( പ്രോഗ്രാം കോർഡിനേറ്റർ, എന്‍.സി.ഡി.സി), അധ്യാപകരായ പി. ആനന്ദി, യോമി ചോൺ രഗുവി എന്നിവർ ചടങ്ങില് പങ്കെടുത്തു.
ഇംഗ്ലീഷ് ഭാഷ ഒരു പഠന വിഷയത്തിനപ്പുറം നമ്മുടെ ഓരോരുത്തരുടെയും ജീവിതരീതി മാറ്റിമറിക്കുന്ന ഒന്നാണെന്നു നാഗരാജൻ .എസ് പരിപാടി ഉദ്ഘാടനം ചെയത്കൊണ്ട് പറഞ്ഞു. എൻ .സി.ഡി.സി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ ബാബാ ഈസി ഇംഗ്ലീഷിന്റെ പരിശീലന രീതി വിവരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. സ്‌പോക്കണ് ഇംഗ്ലീഷ് പരിശീലനത്തിനുപുറമെ മോട്ടിവേഷൻ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിങ്, പ്രസന്റേഷൻ സ്‌കിൽ , വ്യക്തിത്വ വികസനം എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.