കൊച്ചി: മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്വപ്‍ന സുരേഷ്. ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ല വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും സ്വപ്‍ന വ്യക്തമാക്കി.
ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലില്‍ ഇഡിയും സ്വപ്‍നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ആരുടെ അടുത്താണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതെന്ന് തീരുമാനിക്കുമെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിനായി ഇഡിക്ക് മുമ്പില്‍ ഹാജരാകാനാണ് സ്വപ്‍ന എടുത്തിരിക്കുന്ന തീരുമാനം.