ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് സൂചനകൾ. പാക്കിസ്ഥാനിലെ എആർവൈ ന്യൂസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് മേധാവിയായ ഇമ്രാന്‍ഖാന്‍റെ വീട്ടിലെ കിടപ്പുമുറയില്‍ ഒരു സ്പൈ ഡിവൈസ് സ്ഥാപിക്കാൻ ഒരു ജീവനക്കാരന് പണം നൽകി എന്നാണ് ആരോപണം ഉയരുന്നത്.
മുൻ പ്രധാനമന്ത്രിയുടെ മുറി വൃത്തിയാക്കുന്ന ജീവനക്കാരന് ചാര ഉപകരണം സ്ഥാപിക്കാൻ പണം നൽകിയെന്ന് പിടിഐ നേതാവ് ഷെഹ്ബാസ് ഗിൽ ആരോപിക്കുന്നു. ഇത് ഹീനവും ദൗർഭാഗ്യകരവുമാണെന്ന് പിടിഐ വക്താവ് പറയുന്നു.