ഇറാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ രാവിലെ 7.37നാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രതയിലുള്ള ഭൂചലനം രേഖപ്പെടുത്തിയത്. ഭൗമോപരിതലത്തിൽ നിന്ന് എട്ടു കിലോമീറ്റർ താഴ്ചയിൽ തെക്കൻ ഇറാനിലെ കിഷ് ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെ വടക്ക് കിഴക്കൻ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. ഏകദേശം 6 – 7 സെക്കന്റോളം നീണ്ട പ്രകമ്പനം മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇറാനിലും യു.എ.ഇയിലും നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.