തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റ ശസ്ത്രക്രിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷിക്കും. ഇതുസംബന്ധിച്ച് ഒരുകേസും ഒരു പരാതിയുമാണ് പൊലീസിസിൽ ഉള്ളത്.
മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാർക്കെതിരായ ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിൽ കേസെടുത്തിട്ടില്ല. ഇവ രണ്ടുമാണ് അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷിക്കുക. മെഡിക്കൽ കോളേജ് പൊലീസിന്‍റെ അന്വേഷണ ഫയലുകൾ അസിസ്റ്റന്‍റ് കമ്മീഷണർ ഹരികുമാറിന് കൈമാറും. പോസ്റ്റുമോർട്ടം അന്തിമ റിപ്പോർട്ട് ഇനിയും വൈകും. രണ്ട് ഡോക്ടരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കെജിഎംസിടിഎ അറിയിച്ചു.
















