നവജാതശിശുവിന്റെ തല വെട്ടി അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഉപേക്ഷിച്ചു. പാകിസ്താനിൽ സിന്ധ് പ്രവിശ്യയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. വനിതാ ഡോക്ടർ ഇല്ലാത്ത സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്തി പരിചയമില്ലാത്ത ജീവനക്കാരാണ് ശസ്ത്രക്രിയ നടത്തിയത്.
തർപാർക്കർ ജില്ലയിൽ നിന്നുള്ള 32 കാരിയെ പ്രദേശത്തെ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ഒരു വനിതാ ഡോക്ടർ ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയ നടത്തിയ ആർഎച്ച്‌സി ജീവനക്കാർ അമ്മയുടെ വയറ്റിൽ നവജാതശിശുവിന്റെ തല വെട്ടി ഉള്ളിൽ ഉപേക്ഷിച്ചു. യുവതിയുടെ നില ഗുരുതരമായി.ഒടുവിൽ യുവതിയെ കുടുംബം എത്തി അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ജീവൻ രക്ഷിക്കാൻ വയറു തുറന്ന് ശിശുവിന്റെ തല പുറത്തെടുക്കേണ്ടി വന്നു. ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.