കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ശമ്പളപ്രതിസന്ധിയില്‍ നടപടി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഭരിക്കുന്നവര്‍ ശമ്പളം നല്‍കാനുള്ള നടപടികള്‍ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയായ സിഐടിയു അടക്കമുള്ളവർ സമരം നടത്തുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ശമ്പള വിഷയത്തിലെ കോടതി നിര്‍ദ്ദേശം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ മുഖത്തേറ്റ അടിയാണെന്നും കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും സിഐടിയു നേതൃത്വം പ്രതികരിച്ചു. ഇനിയും മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാനുണ്ട്. എല്ലാ മാസവും സമരം ചെയ്ത് ശമ്പളം വാങ്ങേണ്ട ഗതികേടിലാണ് ജീവനക്കാരെന്ന് സിഐടിയു ആരോപിക്കുന്നത്.
















