സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകണം .ജൂലൈ 1 ന് ഹാജരാകാനാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം.ഭൂമി ഇടപാട് ചോദ്യം ചെയ്ത് ജോഷി വര്‍ഗീസ് നല്‍കിയ കേസില്‍ ആണ് നടപടി. കരുണാലയം, ഭാരത് മാത കോളേജ് പരിസരങ്ങളിലെ ഭൂമി വില്പന നടത്തിയ കേസുകളിലാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടത്. ഫാദര്‍ ജോഷി പുതുവയും ജൂലൈ ഒന്നിന് ഹാജരാക്കണം.
കേസിലെ ഇടനിലക്കാരനായ സാജു വര്‍ഗീസ് ഇന്ന് ഹാജരായി ജാമ്യം എടുത്തിരുന്നു.മെയ് 16നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരായിരുന്നില്ല. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ രാവിലെ 11 ന് എത്താനായിരുന്നു നിര്‍ദ്ദേശം. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതല വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നുമായിരുന്നു കര്‍ദിനാള്‍ നൽകിയ ഹര്‍ജിയിലെ ആവശ്യം .
















