അബുജ: നൈജീരിയയിൽ രണ്ടു പള്ളികളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മുപ്പതിലേറെ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി.
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കഡുന സംസ്ഥാനത്തെ സെന്‍റ് മോസസ് കത്തോലിക്കാ പള്ളിയിലും മാറാനാത്ത പ്രോട്ടസ്റ്റന്‍റ് പള്ളിയിലുമായിരുന്നു ആരാധനയ്ക്കിടെ ഭീകരർ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട മൂന്നു പേരും കത്തോലിക്കരാണ്.
















