ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് തിരിച്ചടി. രണ്ടാം ഘട്ട പാർലമെന്ററി തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുടെ അപ്രതീക്ഷിത നീക്കത്തിൽ ഭൂരിപക്ഷം നഷ്ടമായതോടെ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം മക്രോയ്ക്ക് നഷ്ടമായി. രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് മക്രോയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകൾ വേണം. എന്നാൽ, ഴാങ് ലക് മെലൻകോണിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഇടതു സഖ്യം വിജയം നേടിയതോടെ മക്രോയ്ക്ക് തിരിച്ചടിയായി. മെലൻകോണിന്റെ നേതൃത്വത്തിലുള്ള സഖ്യം 140 മുതൽ 200 സീറ്റുകൾ നേടിയേക്കുമെന്നാണ് വിലയിരുത്തൽ.
മക്രോണിന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം കിട്ടാതിരുന്നാൽ ഫ്രഞ്ച് രാഷ്ട്രീയത്തിൽ അസ്ഥിരത സൃഷ്ടിക്കും.
















