തിരുവനന്തപുരം: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്ന് സ്പീക്കർ എം ബി രാജേഷ്. ആരെങ്കിലും അനധികൃതമായി കടന്നിട്ടുണ്ടോ എന്ന് പരിശോധന നടക്കുകയാണെന്നും സമയമാകുമ്പോൾ എല്ലാം അറിയിക്കുമെന്നും എം ബി രാജേഷ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ സഭാ ടിവിയുമായി സഹകരിക്കുന്ന ബിട്രെറ്റ് സൊലൂഷൻസിന്റെ കരാർ റദ്ദാക്കിയേക്കും. അനിതയെ നിയമസഭക്ക് അകത്ത് എത്തിച്ചത് ഈ സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് വിവരം. നിയമ സഭ ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ട് അധികം വൈകാതെ സ്പീക്കർക്ക് കൈമാറുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
















