ഗര്‍ഭാവസ്ഥയുടെ സാഹചര്യത്തിൽ കുരങ്ങുപനി ബാധിച്ച് അണുബാധയുണ്ടാകുന്നത് കുഞ്ഞിനും അമ്മയ്ക്കും ദോഷകരമായ ഫലങ്ങളിലേയ്ക്കു എത്തിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് . ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് അണുബാധകളുടെ അപകടസാധ്യത കണ്ടെത്തുന്ന പഠനത്തിലായിരുന്നു ഈ റിപ്പോർട്ട്. നിലവില്‍, ഈ രോഗം കൊണ്ടുള്ള അപകടസാധ്യത കുറവാണ്.
ആരോഗ്യ പ്രവര്‍ത്തകരിലെ രോഗവ്യാപനം തടയുന്നതിന് സംരക്ഷണ ഉപകരണങ്ങള്‍ ധരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അപകടസാധ്യതയുണ്ട്. ‘ദുര്‍ബ്ബല വിഭാഗങ്ങളില്‍ കുരങ്ങുപനി പടരാന്‍ തുടങ്ങിയാല്‍, കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്, കാരണം പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളില്‍, രോഗത്തിന്റെ പ്രതികരണം കൂടുതലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മങ്കിപോക്‌സ് വൈറസിന്റെ അറിയപ്പെടുന്ന രണ്ട് ക്ലേഡുകള്‍ പശ്ചിമാഫ്രിക്കയിലും കോംഗോ ബേസിന്‍ മേഖലയിലു ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതുതായി ബാധിച്ച രാജ്യങ്ങളില്‍ കണ്ടെത്തിയ എല്ലാ കേസുകളും പശ്ചിമ ആഫ്രിക്കന്‍ ക്ലേഡ് ബാധിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
2022 ജനുവരി 1 മുതല്‍, അഞ്ച് ലോകാരോഗ്യ സംഘടനാ പ്രദേശങ്ങളില്‍ 42 അംഗരാജ്യങ്ങളില്‍ നിന്ന് കുരങ്ങുപനി കേസുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
















