പീഡനാരോപണത്തെ തുടർന്ന് പാകിസ്താനിൽ പരിശീലകനെ പുറത്താക്കി. ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന യുവതിയുടെ ആരോപണത്തെ തുടർന്നാണ് തെക്കൻ പഞ്ചാബ് പരിശീലകനായ നദീം ഇക്ബാലിനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്താക്കിയത്. മുൻ ആഭ്യന്തര താരം കൂടിയാണ് നദീം. വർഷങ്ങൾക്കു മുൻപ് നദീം തന്നെ പീഡിപ്പിച്ചു എന്നാണ് വനിതാ താരത്തിൻ്റെ ആരോപണം. വനിതാ ട്രയൽസ് നടക്കുമ്പോൾ പരിശീലകരിൽ ഒരാളായിരുന്നു ഇക്ബാൽ.
വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കാമെന്നും ക്രിക്കറ്റ് ബോർഡിൽ ജോലി നൽകാമെന്നും വാഗ്ധാനം നൽകി ഇക്ബാൽ താനുമായി അടുത്തു. എന്നാൽ, പിന്നീട് ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അയാളുടെ സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയ ഇക്ബാൽ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് യുവതി ആരോപിച്ചു. പൊലീസ് അന്വേഷണത്തെ തുടർന്നാണ് ഇയാളെ ക്രിക്കറ്റ് ബോർഡ് സസ്പൻഡ് ചെയ്തത്.
















