കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം സ്വദേശി അല്‍ അമീനാണ് പിടിയിലായത്.
കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കിളിമാനൂര്‍ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി. സ്‌കൂള്‍ മുതല്‍ വിദ്യാര്‍ത്ഥിനിയെ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി വാഹനത്തില്‍ തന്നെ രക്ഷപെട്ടു.
സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
















