തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ല. സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കണം. എം എ യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരം. രാഷ്ട്രീയകാരണങ്ങളാലാണ് യുഡിഎഫ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇത് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവന നടത്തിയത് വളരെ ദൗർഭാഗ്യകരമാണ്.
ഹാൾ 16 കോടി രൂപ മുടക്കി മോടിപിടിപ്പിച്ചത് ആണ് ധൂർത്ത് എന്ന് പറഞ്ഞത്. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയോ താമസം നല്കുന്നതിനെയോ ധൂർത്ത് എന്ന് പറഞ്ഞിട്ടില്ല. ഇവിടെ എത്തിയ ഞങ്ങളുടെ പ്രതിനിധികളോട് ലോക കേരള സഭയിൽ പങ്ക് എടുക്കാനാണ് ആവശ്യപ്പെട്ടത്.
















