വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ യുഎസിനു കൈമാറുന്നതിന് അനുമതി നല്‍കി യുകെ സര്‍ക്കാര്‍.സുപ്രീം കോടതി വരെ നീണ്ട ദീര്‍ഘമായ നിയമ പോരാട്ടങ്ങള്‍ക്കു ശേഷമാണ് യുകെയുടെ നയപരമായ നടപടി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ യുദ്ധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന ആരോപണത്തിലാണ് അസാന്‍ജെ യു കെ ജയിലില്‍ കഴിയുന്നത്.
യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ അസാന്‍ജെയെ കൈമാറാനുള്ള ഉത്തരവില്‍ ഒപ്പിട്ടു അസാന്‍ജിന്റെ കൈമാറ്റത്തില്‍ നിയമ സംഘം എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞതിനാൽ നിയമ പോരാട്ടം വീണ്ടും ആരംഭിക്കുമെന്ന സൂചന. ‘ മജിസ്ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയ്ക്ക് ശേഷം, ജൂലിയന്‍ അസാന്‍ജിനെ യുഎസിലേക്ക് കൈമാറാന്‍ ജൂണ്‍ 17-ന് ഉത്തരവിട്ടു. അപ്പീല്‍ നല്‍കാനുള്ള 14 ദിവസത്തെ അവകാശം അസാന്‍ജിനുണ്ട്,’ എന്ന് യുകെ ആഭ്യന്തര ഓഫീസ് വക്താവ് പറഞ്ഞു.
‘യു കെയുടെ 2003 ലെ കുറ്റവാളി കൈമാറ്റ നിയമം അനുസരിച്ച്, ഉത്തരവിറക്കുന്നത് നിരോധിക്കുന്നതിന് തക്കതായ കാരണങ്ങളൊന്നുമില്ലെങ്കില്‍, കൈമാറല്‍ ഉത്തരവില്‍ സ്റ്റേറ്റ് സെക്രട്ടറി ഒപ്പിടണം. കേസിന്റെ വിവിധ വശങ്ങള്‍ പരിഗണിച്ച് മുന്നോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിച്ചതിന് ശേഷം മാത്രമേ കൈമാറല്‍ അഭ്യര്‍ത്ഥനകള്‍ ആഭ്യന്തര സെക്രട്ടറിക്ക് അയയ്ക്കുകയുള്ളൂ,’ വക്താവ് പറഞ്ഞു.
ന്യായമായ വിചാരണയ്ക്കുള്ള അവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങളുമായി കൈമാറ്റ നടപടികള്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ യുഎസില്‍ എത്തിയാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഉള്‍പ്പടെ ഉചിതമായി പരിഗണിക്കപ്പെടും,’ വക്താവ് വ്യക്തമാക്കുന്നു.
















