തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും മൂവായിരത്തിന് മുകളില്‍. ഇന്ന് 3,252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളില്‍ ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജില്ലാ അടിസ്ഥാനത്തിൽ എറണാകുളത്താണ് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോഗികള്‍. ജില്ലയിൽ ഇന്ന് 841 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
















