തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികൾ പ്രകാരം ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകൾ ഉണ്ട്. അവിടെയൊന്നും മന്ത്രിമാർ ഇങ്ങനെ ഇടപെടുന്നില്ല എന്നും മുരളീധരന്‍ അഭിപ്രായപ്പെടുകയും ചെയ്തു.
എന്തിനാണ് ഒരു ഭരണ തലവനും, മന്ത്രിമാരും ഈ തരത്തിൽ ബന്ധം പുലർത്തിയത്? പുറത്തുവന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും വി മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. സ്വപ്നയുടെ മൊഴികളിൽ സംശയം ആണെങ്കിൽ എന്തിനാണ് ഈ കോണ്‍ഗ്രസുകാരെ അടി കൊള്ളിക്കുന്നത് എന്നാണ് വി മുരളീധരന്‍ ചോദിക്കുകയും ചെയ്തു.
















