തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതിഷേധവുമായി യുഡിഎഫ്. ജൂലൈ 2 ന് സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും യുഡിഎഫ് മാർച്ച് നടത്തും.
ഹൈക്കോടതി ജഡ്ജിയുടെ മേൽ നോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിച്ച് കേസിലെ സത്യം പുറത്ത് കൊണ്ടുവരണമെന്ന ആവശ്യത്തിനാണ് യുഡിഎഫ് യോഗത്തിന്റെ ഊന്നൽ നൽകുന്നത്.
സ്വർണക്കടത്ത് കേസിലെ രഹസ്യമൊഴിയിലെ ഗുരുതര ആക്ഷേപങ്ങൾ മുഖ്യമന്ത്രിയെ സംശയ നിഴലിലാക്കിയെന്ന് യുഡിഎഫ് കൺവീനര്‍ എംഎം ഹസൻ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നിട്ടും മറുപടി പറയാതെ പിണറായി ഒളിച്ചോടുകയാണ്. വിഷയത്തിൽ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.
















