സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് മലപ്പുറം ജില്ലകയുടെ മലയോര – വനാതിര്‍ത്തി മേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളെ ഇന്നത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താലിനെ തുടര്‍ന്ന് നിലമ്പൂര്‍ ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത് രാവിലെ ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. സുപ്രീംകോടതിയുടെ പരിസ്ഥിതി ലോല മേഖലാ നിര്‍ദ്ദേശം കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്നും കോടതി നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാറിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രംഗത്തെത്തിയിട്ടുണ്ട്.. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, നിയമ പരിശോധന ആരംഭിച്ചു.
















