സമൂഹമാധ്യമങ്ങളിലൂടെയുള്ള കളിയാക്കലുകളും അധിക്ഷേപങ്ങളും തടയുന്നതിനുള്ള പുതിയ നിയമവുമായി ജപ്പാന്‍. ഓണ്‍ലൈന്‍ വഴി ഒരാളെ അപമാനിക്കുന്നത് കുറ്റമാക്കിക്കൊണ്ടുള്ള നിയമം ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കിയത്.ഈ വേനലവസാനത്തോടെ രാജ്യത്തെ പീനല്‍ കോഡില്‍ കൊണ്ടുവന്ന ഭേദഗതി പ്രാബല്യത്തില്‍ വരും.
ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഓണ്‍ലൈന്‍ വഴി മറ്റുള്ളവര്‍ക്ക് എതിരെ സൈബര്‍ ബുള്ളിയിങ്ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 1.73 ലക്ഷത്തിലേറെ രൂപ പിഴയും നല്‍കേണ്ടിവരും. ഇതിനുമുമ്പ് ഇത്തരം കുറ്റങ്ങൾക്കെതിരെയുള്ള ശിക്ഷ 30 ദിവസത്തില്‍ താഴെ തടവും 10000 യെന്‍ പിഴയും ആയിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഈ നിയമത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
















