അധികം വൈകാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്ര ഇനി കിയ കാർണിവലിൽ ആകും. മുഖ്യമന്ത്രിയുടെ യാത്രക്കായി കിയയുടെ കാർണിവൽ ബുക്ക് ചെയ്തിരിക്കുകയാണ്. സംസ്ഥാന പോലിസ് മേധാവിയുടെ പേരിലാണ് ബുക്കിങ്. ഇതോടെ ഇന്നോവ ക്രിസ്റ്റയിൽ നിന്നുമാറി മുഖ്യന്‍റെ യാത്ര ലക്ഷ്വറി കാർ വിഭാഗത്തിൽ വരുന്ന കാർണിവലിലാകും.
ക്രിസ്റ്റയുടെ നിറം പോലെ തന്നെ മുഖ്യമന്ത്രിക്കായി ബുക്ക് ചെയ്തിരിക്കുന്ന കാർണിവലിന്റെ നിറവും ‘കറുപ്പ്’ തന്നെയാണ്. ഏറെ താമസിയാതെ തന്നെ ‘നമ്പർ 1’ ബോർഡുമായി മുഖ്യമന്ത്രി തന്റെ യാത്രകൾ ക്രിസ്റ്റയിൽ നിന്ന് കാർണിവലിലേക്ക് മാറ്റും എന്ന് തന്നെയാണ് പ്രതീക്ഷ.
കൊറിയൻ കമ്പനിയാണ് കിയ. ക്രിസ്റ്റയേക്കാൾ സവിശേഷത കൊണ്ടും വില കൊണ്ടും മുന്നിലാണ് കാർണിവൽ.34 ലക്ഷം മുതൽ 45 ലക്ഷം വരെ വില വരുന്ന കാർ ആണിത്.7 സീറ്റിങ് കപ്പാസിറ്റിയുള്ള കാർണിവലിന്റെ രണ്ടാമത്തെ റോ വിഐപി സീറ്റ് ആണ്.2.2 ലിറ്റർ ഡീസൽ എഞ്ചിനിൽ നിന്ന് ലഭിക്കുന്നത് 200 പിഎസ് പവറും 400Nm ടോർക്കും ആണ് .8സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ആണ് കാർണിവലിൽ.
















