തുടര്‍ച്ചയായ മൂന്നാം ദിവസവും ഇഡി ഓഫീസിനുള്ളില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുകയാണ് . ഈ സാഹചര്യത്തിൽ ഡൽഹി എഐസിസി ഓഫീസില്‍ പോലീസ് പ്രവേശിച്ചതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ഇഡി ഓഫീസിന് പുറത്ത് ടയറുകള്‍ കത്തിച്ചു. ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ പ്രദേശത്ത് ഇപ്പോള്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇഡി ഓഫീസിന് പുറത്ത് അധിക സേനയെ വിന്യസിച്ചു.
നിരോധന ഉത്തരവുകളും കനത്ത പോലീസ് ബാരിക്കേഡുകളും അവഗണിച്ച് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഡി ഓഫീസിന് പുറത്ത് പ്രതിഷേധം നടത്തുന്നത് . പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.ഡല്‍ഹി പോലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തിനുള്ളില്‍ കടന്നതായി മുതിര്‍ന്ന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
ഷെയിം മോദി മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ തെരുവുകളില്‍ ഇറങ്ങിയത് . കോണ്‍ഗ്രസ് എംപിമാര്‍ എഐസിസി ആസ്ഥാനത്തേക്ക് പോകുന്നത് പൊലീസ് തടഞ്ഞിരിക്കുകയാണ്. എഐസിസി ആസ്ഥാനത്തിന് ചുറ്റും സെക്ഷന്‍ 144 പ്രഖ്യാപിച്ചു
















