ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാൾക്ക് കുല്‍ഗാമില്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
ഷോപിയാനിലെ കാഞ്ജിയുലാര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജാന്‍ മുഹമ്മദ് ലോണ്‍, ഇയാളുടെ കൂട്ടാളി തുഫൈല്‍ ഗുണായി എന്നീ ഭീകരര്‍ കൊല്ലപ്പെട്ടത്. ഇരുവരും നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയില്‍പ്പെട്ടവരായിരുന്നു എന്നാണ് കശ്മീര്‍ സോണ്‍ പോലീസ് പറയുന്നത്.
‘കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ഷോപ്പിയാനിലെ ജാന്‍ മുഹമ്മദ് ലോണാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് തീവ്രവാദ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ, ജൂണ്‍ 2 ന് കുല്‍ഗാം ജില്ലയില്‍ ബാങ്ക് മാനേജര്‍ വിജയ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നു പോലീസ് പറഞ്ഞു.
രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയായ ബാങ്ക് മാനേജര്‍ വിജയ് കുമാര്‍ കുല്‍ഗാം ജില്ലയില്‍ ജോലി ചെയ്തു വരികയായിരുന്നു. താഴ്വരയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കെ, ജൂണ്‍ 2 ന് പട്ടാപ്പകല്‍ തീവ്രവാദികള്‍ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു.
#ShopianEncounterUpdate: One of the killed #terrorists has been identified as Jan Mohd Lone of #Shopian. Besides other #terror crimes, he was involved in recent killing of Vijay Kumar, Bank manager on 2/6/22 in #Kulgam district: IGP Kashmir@JmuKmrPolice https://t.co/ltyIDWSGQj
— Kashmir Zone Police (@KashmirPolice) June 14, 2022
















